Sunday, October 18

വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു. എറണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്‌ളൂര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്.