Tuesday, September 1

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.