Thursday, September 3

മലപ്പുറത്ത് 17 കാരനെ പീഡിപ്പിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം: കുറ്റിപ്പുറം മറവഞ്ചേരിയില്‍ പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.