Saturday, October 17

തൃക്കുള൦ ശിവക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു

തിരൂരങ്ങാടി : തൃക്കുള൦ ശിവക്ഷേത്രത്തിൽമണ്ഡല മഹോത്സവത്തോടനുബന്ധിച്ചുള്ള ശനിയാഴ്ച രാവിലെ ആരംഭിച്ച അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു. ഭൂതനാഥ മന്ത്രത്തിന്റെ അകമ്പടിയോടെയുള്ള സ്വാമിമാരുടെ നൃത്തം 24 മണിക്കൂർ നീണ്ടു നിന്നു. അതിന് ശേഷം പാറക്കടവ് പുഴയിലേക്ക് നടന്ന ആറാട്ട് ഘോഷയാത്രയെ താലപ്പൊലി, വാദ്യഘോഷങ്ങൾ തുടങ്ങിയവ അകമ്പടി സേവിച്ചു. യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ സമയ അന്നദാനവും നടന്നു..ഗുരുസ്വാമിമാരായ പി ശങ്കരനുണ്ണി, കുന്നത്ത് ചന്ദ്രൻ, വി പി ശങ്കരൻ, ജീർണ്ണോദ്ധാരണ കമ്മിറ്റി അംഗങ്ങളായ സി പി മനോഹരൻ, പി രാജാഗോപാലൻ, കെ വി ഷിബു, തുടങ്ങിയവർ നേതൃത്വം വഹിച്ചു.