Monday, October 19

എടവണ്ണപ്പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വാഴക്കാട്: എടവണ്ണപ്പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണപ്പാറ ജംക്ഷനില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി റോഡില്‍ നിന്നു വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട് റൂട്ടില്‍ നിന്നു വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ഥി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ചാത്തമംഗലം എൻ ഐ ടി യിലെ രണ്ടാം വർഷ ഇലക്ട്രി ക്കൽ എൻജിനീയറിങ് വിദ്യാർഥിയും വയനാട് നെന്മേനി പുത്തൻകുന്ന് തൊണ്ടുവെട്ടി കോളനിയിൽ സുകുമാരന്റെ മകനുമായ ടി എസ് കിരൺ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം പൂന്താലതാഴം സ്വദേശി ടി വി ഹരികൃഷ്ണനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ മൂന്നു ബൈക്കുകളിലായി കൊണ്ടോട്ടി എയര്‍പോര്‍ട്ടില്‍ പോയി തിരിച്ച വിദ്യാര്‍ഥി സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.