Thursday, September 3

പി.ജി. പ്രവേശനം, പരീക്ഷകളില്‍ മാറ്റം, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. പ്രവേശനം: 19 വരെ രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയം 19-ന് വൈകീട്ട് അഞ്ച് മണി വരേക്ക് നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ admission.uoc.ac.in

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളാ പോലീസ് അക്കാദമിയിലുള്ള (തൃശ്ശൂര്‍) കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ് പേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 13-ന് നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.


പരീക്ഷകളില്‍ മാറ്റം

അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18, 19 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ( CBCSS – 2021 പ്രവേശനം മുതല്‍ ) പി.ജി. ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 23, 24 തീയതികളില്‍ നടത്തും.

അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18, 19 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ( CBCSS ) യു.ജി. ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ( സ്‌പെഷ്യല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ ) യഥാക്രമം ജൂണ്‍ 23, 24 തീയതികളിലും ജൂണ്‍ 23, 24 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ജൂലൈ നാല്, ഏഴ് തീയതികളിലും നടത്തും.

അഫിലിയേറ്റഡ് കോളേജുകളില്‍ ജൂണ്‍ 18, 19 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 20, 23 തീയതികളിലും ജൂണ്‍ 23-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2024, ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ രണ്ടിനും നടക്കും.

അഫിലിയേറ്റഡ് കോളേജുകളില്‍ ജൂണ്‍ 18-ന് നടത്താനിരുന്ന പത്താം സെമസ്റ്റര്‍ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 20-നും ജൂണ്‍ 18, 19 തീയതികളില്‍ നടത്താനായിരുന്ന നാലാം സെമസ്റ്റര്‍ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2024, ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ( സ്‌പെഷ്യല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ ) യഥാക്രമം ജൂണ്‍ 24, 25 തീയതികളിലും നടത്തും.

മറ്റു പരീക്ഷകള്‍, പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചക്ക് ശേഷമുള്ള പരീക്ഷകള്‍ രണ്ടു മണിക്ക് ആരംഭിക്കുന്നതാണ്.

ബി.കോം. എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം

ജൂണ്‍ 18-ന് നടക്കേണ്ട മൂന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (2021 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024, സപ്ലിമെന്റി 2023 പരീക്ഷകള്‍ ജൂലൈ നാലിലേക്കും
19-ന് നടക്കേണ്ട അഞ്ചാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (2020 മുതല്‍ 2022 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024 പരീക്ഷകള്‍ ജൂലൈ മൂന്നിലേക്കും മാറ്റി.
18-ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ (2020-21 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024 പരീക്ഷകള്‍ ജൂലൈ രണ്ടിലേക്കും 19-ന് നടക്കേണ്ട ഒമ്പതാം സെമസ്റ്റര്‍ റഗുലര്‍ ഒക്ടോബര്‍ 2024 പരീക്ഷകള്‍ ജൂലൈ ഒന്നിലേക്കും മാറ്റി. മറ്റു തീയതികളിലെ പരീക്ഷകളിലും സമയത്തിലും മാറ്റമില്ല.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ( 2021 മുതല്‍ 2023 വരെ പ്രവേശനം ) എം.ആര്‍ക്. ജനുവരി 2025 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 19 വരെയും 200/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ ( CCSS – PG ) എം.എ. മലയാളം, എം.എ. ഉറുദു, എം.എ. സംസ്‌കൃതം, എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫങ്ഷണല്‍ ഹിന്ദി, എം.എ. ഹിസ്റ്ററി, എം.എ. എപിഗ്രഫി ആന്റ് മാനുസ്‌ക്രിപ്‌റ്റോളജി നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ എം.എ. വിമന്‍സ്റ്റഡീസ് (സി.സി.എസ്.എസ്.) സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റര്‍ ബി.ടെക്. പ്രിന്റിങ് ടെക്‌നോളജി (2019 സ്‌കീം) റഗുലര്‍ ഏപ്രില്‍ 2025, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി നവംബര്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്‌സ്, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 2025-ലെ ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.