Saturday, August 29

മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ

മഞ്ചേരി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ട നടത്തി മലപ്പുറം ജില്ലാ പോലീസ്. വിപണിയില്‍ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘത്തെ പോലീസ് സംഘം പിടികൂടി.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് കോയമ്പത്തൂരില്‍ വെച്ച്‌ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ആഴ്ചകള്‍ക്ക് മുൻപ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാർട്ട്മെൻ്റില്‍ രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം MDMA യുമായി ആറുപേരടങ്ങുന്ന ലഹരിവില്‍പന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയതില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ വൻതോതില്‍ MDMA രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച്‌ കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ ലക്ഷ്യം വച്ച്‌ വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് രീതി.
ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച്‌ വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം നടത്തിയതില്‍ സംഘത്തിൻ്റെ ഇടത്താവളം തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളില്‍ വച്ചാണ് ലഹരിയിടപാടുകള്‍ കൂടുതല്‍ നടക്കുന്നതെന്നും മനസ്സിലാക്കി ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂർ ടൗണിന് സമീപം വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വൻ അന്തർസംസ്ഥാന ലഹരി മാഫിയയെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചത്. വൻതോതില്‍ ലഹരിമരുന്ന് സംഭരിച്ച്‌ ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളിലാക്കി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തുന്നതാണ് ഇവരുടെ രീതി. സംഘത്തിന്റെ പ്രധാന താവളങ്ങള്‍ കോയമ്പത്തൂർ, പഴനി, കൊടൈക്കനാല്‍ തുടങ്ങിയ കേന്ദ്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ പോലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
പ്രത്യേക സംഘം നടത്തിയ നീക്കത്തിനൊടുവില്‍ കോയമ്പത്തൂരില്‍ വെച്ച്‌ പ്രതികളെ വളഞ്ഞുപിടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്നോവ കാറിന്റെ ഡോർ പാഡുകള്‍ക്കുള്ളില്‍ വിദഗ്ദ്ധമായി ഉണ്ടാക്കിയ രഹസ്യ അറകളില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള വിവിധ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.കേരളത്തിലും തമിഴ്നാട്ടിലുമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ കാറിനുള്ളില്‍ ഒളിപ്പിച്ച MDMA പോലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 100 ഗ്രാം മുതല്‍ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയില്‍ ഇന്നോവ കാറിൻ്റെ ഡോർ പാടിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് MDMA കണ്ടെത്തിയത്.

കേരളത്തിലും തമിഴ്നാട്ടിലും യുവാക്കള്‍ക്കിടയില്‍ വില്‍പ്പനനടത്താനുള്ള ചില്ലറവിപണിയില്‍ പത്തുകോടിയിലധികം രൂപയുടെ MDMA ലഹരിമരുന്നാണ് മലപ്പുറം ജില്ലാപോലീസ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്. എംഡിഎംഎ യുടെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അന്വേഷണ സംഘത്തിലെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ദിലീപ് , മഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പിടിച്ചെടുത്ത എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!