Wednesday, September 30

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എം. കെ. നസീമ മുബാറക അന്തരിച്ചു

പുളിക്കൽ: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. എം. കെ. നസീമ മുബാറക (59) അന്തരിച്ചു. ആശുപത്രിയിൽ സൂപ്രണ്ടിൻ്റെ താൽക്കാലിക ചുമതലയും വഹിച്ചിരുന്നു. മയ്യിത്ത് നമസ്കാരം പുളിക്കൽ മഹല്ല് മുജാഹിദ് പള്ളിയിൽ നാളെ (വ്യാഴം) രാവിലെ 8 മണിക്ക്.
ഭർത്താവ് Dr. അബ്ദുള്ള മണിമ. മക്കൾ: Dr. അലീജ അഹമ്മദ് ബിലാൽ എം എ, ഹന്ന അമീന എം എ. മരുമക്കൾ : മുഹമ്മദ് ഷാദ് ചാലിയം, Dr. അഫ്റ നഹാൻ, സഹോദരങ്ങൾ എം കെ അബ്ദുൽ മലിക്ക് മാസ്റ്റർ, എം കെ ബഷീർ മാസ്റ്റർ, എം കെ മുഹമ്മദലി മാസ്റ്റർ,എം കെ സുബൈദ ടീച്ചർ, എം കെ ബുഷ്റ ടീച്ചർ.