സീബ്രാലൈനുകള്‍ സ്ഥാപിക്കണം ; പരാതി നല്‍കി മാപ്‌സ്

തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത വര്‍ക്കില്‍ പരപ്പനങ്ങാടി മുതല്‍ ചെമ്മാട് കക്കാട് വരെയുള്ള ഭാഗങ്ങളില്‍ സീബ്രലൈന്‍ റോഡുകളില്‍ കാണാത്ത വിധം നിറം മങ്ങിയിരിക്കുന്നു ഇതിനെതിരെ മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, പ്രസിഡന്റ് അഷറഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്

പരപ്പനങ്ങാടി മുതല്‍ സീബ്ര ലൈനുകള്‍ മാറ്റി സ്ഥാപിക്കുക തിരൂരങ്ങാടി ചന്തപ്പടിയിലെ റോഡിന്റെ മിസ് അലൈന്‍മെന്റ്കള്‍ ക്രമീകരിക്കുക, പതിനാറുങ്ങല്‍ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ റിപ്പയര്‍ ചെയ്യിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരാതി നല്‍കിയിട്ടുള്ളത്. സീബ്രാലൈനുകള്‍ അടിയന്തരമായി സ്ഥാപിക്കാത്ത പക്ഷം വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഷാഫി മാപ്‌സ് പ്രതിനിധികളെ അറിയിച്ചു. എത്രയും അടിയന്തരമായി വേണ്ട നടപടികള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

error: Content is protected !!