തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.

സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്നാണ് ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തത്.

എറണാകുളം ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലില്‍ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് ഇടത് മുന്നണി പിടിച്ചെടുത്തു. കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കല്‍ അഞ്ചാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാര്‍ഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് ധര്‍മ്മടം പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. വൈക്കം മറവന്തുരുത്ത് വാര്‍ഡില്‍ സിപിഎമ്മിന്റെ രേഷ്മ പ്രവീണ്‍ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു.

error: Content is protected !!