തിരൂരങ്ങാടി : സമൂഹത്തില്‍ അവശത അനുഭവിക്കുന്ന നിരാലംബരെ കാരുണ്യ ഹസ്തം നല്‍കി ചേര്‍ത്ത് പിടിച്ച് സഹായിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ ആഹ്വാനം ചെയ്തു. പുകയൂര്‍ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുറത്തിറക്കിയ ആംബുലന്‍സ് സമര്‍പ്പണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗങ്ങള്‍ കൊണ്ട് യാതനയനുഭവിക്കുന്നവരെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മതില്‍ കെട്ടുകള്‍ സൃഷ്ടിച്ച് വിവേചനം കാണിക്കാതെ മനുഷ്യ ജീവന്റെ വിലയറിഞ്ഞു ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ നന്മക്ക് വേണ്ടി ധാര്‍മ്മികതയിലൂന്നിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം കൊടുക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം മുന്നോട്ട് വരേണ്ടത് കാലഘട്ടതിന്റെ ആവശ്യമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങിനോടനുബന്ധിച്ചു ഉസ്താദ് മുനീര്‍ ഹുദവി വിളയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. കാരാടന്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു. മാനേജിങ് ട്രസ്റ്റി എറമ്പത്തില്‍ അലവി അധ്യക്ഷനായിരുന്നു. മെസ്റ്റ് സംസ്ഥാന സെക്രട്ടറി അനീസ് കരിങ്കപ്പാറ,ഡോ:കാവുങ്ങല്‍ മുഹമ്മദ് സഹിബ്, പൂങ്ങാടന്‍ ഇസ്മായീല്‍, സി കെ മുഹമ്മദ് ഹാജി, കാവുങ്ങല്‍ ലിയാഖത്തലി, എ പി അസീസ്,ഇബ്രാഹിംകുട്ടി കുരിക്കള്‍, റഷീദ് കൊണ്ടാണത്ത്,മജീദ് പുകയൂര്‍,സി കെ ജാബിര്‍, കെ എം പ്രദീപ്കുമാര്‍,തുടങ്ങിയവര്‍ ആശംസകള്‍ര്‍പ്പിച്ചു. അരീക്കാടന്‍ അലിഹസ്സന്‍ നന്ദിയര്‍പ്പിച്ചു.