തിരൂരങ്ങാടി: കെ എം സി സി കരുമ്പില്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കണ്ടാണത്ത് അലിയെ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 20, 21 ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പോക്കാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍, എം ടി ഹംസ, പി കെ സമദ്, കെ കെ നഹീം, കെ മൂസകോയ, ഒ റാഫി, കെ കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു.