കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും, കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പാലത്തില്‍ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടക്കുകയും ചെയ്തതോടെ കാര്‍ ലോക്ക് ആയി. ഇതോടെയാണ് സ്ഥലത്ത് വാഹന ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും തുടര്‍ന്നു. ഒരു മണിക്കൂറില്‍ അധികം ഹൈവേ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ക്രെയിന്‍ എത്തി വാഹനം മാറ്റുകയായിരുന്നു.

error: Content is protected !!