നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോളില്‍ ദിശ തിരുത്തി ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കൊടിഞ്ഞി തിരുത്തി ദിശ ക്ലബ്ബ് ജേതാക്കളായി. കടുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹീറോസ് പാലാ പാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ദിശ ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ സി.ബാപ്പുട്ടി, വി.കെ.ശമീന, മെമ്പര്‍മാരായ ഇ. പി.മുഹമ്മദ് സ്വാലിഹ്, നടുത്തൊടി മുഹമ്മദ് കുട്ടി, പി.പി.ശാഹുല്‍ ഹമീദ്, ഊര്‍പ്പായി സൈതലവി, ടി.കുഞ്ഞിമുഹമ്മദ്, കെ.ധന, കെ.ധന്യാദാസ്, എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!