കോഴിക്കോട് : അമ്മയും സഹോദരിയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ അനാവശ്യമായി പരാതി നല്കി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്. പന്നിയൂര്‍ പോലീസിനാണ് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്കി ട്രസ്റ്റും ബിസിനസ്സ് സ്ഥാപനവും നടത്തുകയാണ് മക്കള്‍. സഹോദരിയും അമ്മയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതായി മക്കള്‍ പരാതിയില്‍ പറഞ്ഞു. ആര്. ഡി. ഒ യ്ക്കും പരാതി നല്കി. തങ്ങള്‍ നടത്തി വരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയുള്ള വ്യാപകമായി പരാതി നല്‍കുകയാണെന്ന് എം. കെ. രമേഷും എം. കെ. രാകേഷും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.