കല്‍പകഞ്ചേരിയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു

കല്‍പകഞ്ചേരി : കല്‍പകഞ്ചേരി മഞചോലയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു. കക്കിടി പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആസ്യ,ഖദീജ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മരുമകള്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീടിന് പിറകുവശത്തു കിടക്കുകയായിരുന്നയാളാണ് മരുമകളെ ആദ്യം ആക്രമിച്ചത്. പിന്നീട് വീടിന് അകത്തേക്ക് കയറി വീട്ടമ്മയേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയത് അയല്‍ക്കാരന്‍ ആണെന്നും കുത്തിയ ആളെ പരിചയം ഉണ്ടെന്നും ഇവര്‍ പറയുന്നു. സ്വര്‍ണ്ണം കവരാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് കല്‍പകഞ്ചേരി പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുത്തിയത് അയല്‍വാസി എന്ന് പ്രാഥമിക വിവരം.

error: Content is protected !!