ദാറുല്‍ ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും ; മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയുടെ ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തിന് നാളെ ദാറുല്‍ ഹുദാ ക്യാമ്പസില്‍ തുടക്കം കുറിക്കും. സര്‍വ്വകലാശാലയില്‍ നിന്നും 12 വര്‍ഷത്തെ മത- ഭൗതിക പഠനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള 211 പേര്‍ക്കാണ് ഹുദവി ബിരുദം നല്‍കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി.

നാളെ വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ദാറുല്‍ ഹുദാ ശില്‍പികളായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്തിന് ശേഷം അസര്‍ നമസ്‌കാരത്തിന് ശേഷം ദാറുല്‍ ഹുദാ കമ്മറ്റി ട്രഷറര്‍ കെ.എം. സൈതലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി അദ്ധ്യക്ഷ്യം വഹിക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന ആദര്‍ശ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ മെമ്പര്‍ എം.പി. മുസ്ഥഫ ഫൈസി അധ്യക്ഷ്യം വഹിക്കും.

രണ്ടാം ദിവസമായ 9 ന് ശനിയാഴ്ച രാവിലെ 5.30 ന് നഖ്ത മുല്‍ ഖുര്‍ആന്‍ സദസ്സോടെ ആരംഭിക്കും. രാവിലെ 8 മണിക്ക് അക്കാദമിക് സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് ഉല്‍ഘാടനം ചെയ്യും. അക്കാദമിക് രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഹനഫി ഫിഖ്ഹ് സെമിനാറും സ്മൃതി പഥ പ്രയാണവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

വൈകിട്ട് 6.45 ന് നേതൃസ്മൃതി സമ്മേളനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉല്‍ഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കും.

സമാപന ദിവസമായ 10ന് ഞായറാഴ്ച രാവിലെ 10.15 ന് ബിരുദധാരികള്‍ക്കു ള്ള സ്ഥാന വസ്ത്ര വിതരണവും ഹുദവി സംഗമവും സമസ്ത സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ് എം.പി. വിശിഷ്ടാതിഥിയാവും

രാത്രി നടക്കുന്ന സമാപന സമ്മേളനം ദാറുല്‍ ഹുദാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഹുദവികള്‍ക്കുള്ള ബിരുദ ദാനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി ബിരുദ ദാന പ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍. എ,ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി. എ. മജീദ് എം. എല്‍. എ, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മുസ്ഥഫ ഹുദവി ആക്കോട്, യു. ഷാഫി ഹാജി പ്രസംഗിക്കും.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മത – വിജ്ഞാന രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ് സിറ്റി . കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം ഇവിടെ പഠനം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഓഫ് ക്യാംപസുകളും ദാറുല്‍ ഹുദക്ക് ഉണ്ട്. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹുദവികള്‍ യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളില്‍ ഉന്നത ജോലികളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

error: Content is protected !!