മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആയുർവേദ മെഡിക്കൽ ഓഫീസർ: അപേക്ഷ റദ്ദാക്കി

നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി. സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി പത്തിന് മുൻപായി അപേക്ഷ നൽകാവുന്നതാണെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

ഏറനാട് താലൂക്ക് വികസന സമിതി യോഗം

ഏറനാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 10.30ന് ഏറനാട് താലൂക്ക് ഓഫീസിൽ നടക്കും.

————-

മസ്റ്ററിങ് നടത്തണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതൽ ഫെബ്രുവരി 28നകം വാർഷിക മാസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.

ഫോൺ: 0483 2734171.

———-

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം; അപേക്ഷ ക്ഷണിച്ചു

ചാലിയാര്‍ പഞ്ചായത്തിലെ കണ്ണന്‍കുണ്ടില്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയിലേക്ക്് താമസിക്കുന്നതിന് ഭൂരഹിതരായ പട്ടിക വര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം. ഭൂമി ലഭിക്കുന്നപക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നിശ്ചിത അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകള്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി നിലമ്പൂര്‍/ എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ലഭിക്കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. ഫോണ്‍: 04931 220315

———

error: Content is protected !!