തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി.
നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ശംസു പതിനാറുങ്ങല്‍ അധ്യക്ഷത വഹിച്ച യോഗം മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി ഉദ്ഘാടനം ചെയ്തു. നാസര്‍ തയ്യില്‍ ഇബ്രാഹിം സി കെ നഗര്‍ മുക്താര്‍ ചെമ്മാട് അബ്ദു കക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് തിരുരങ്ങാടി സ്വാഗതവും നാജിബ് വീ വീ നന്ദിയും പറഞ്ഞു.