Tuesday, October 14

മലപ്പുറത്ത് നിന്നും വിനോദയാത്ര പോയ കോളേജ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോട്ടക്കല്‍: കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകന്‍ സഹബാസ് (19)ആണ് മരിച്ചത്. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രി തമിഴ്‌നാട് സേലത്ത് വച്ചാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. കുടുംബം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

error: Content is protected !!