Saturday, August 16

ജഴ്‌സി പ്രകാശനം ചെയ്തു

പാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പാസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ പോലീസ് ഫുട്‌ബോള്‍ താരവും ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.ടി വിനോദ് ടീം മാനേജര്‍ അമാനുള്ളക്ക് കൈമാറി നിര്‍വ്വഹിച്ചു.

സെക്രട്ടറി ഷിബു. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിപി . കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. ഉമ്മര്‍ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!