മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പുനര്‍ ലേലം

മേലെ കോഴിച്ചെനയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിനോടും 183എ നമ്പര്‍ കെട്ടിടത്തോടും ചേർന്ന് നിൽക്കുന്ന ഉങ്ങ് മരം (നമ്പർ 257) മുറിച്ചു നീക്കി കൊണ്ടു പോകുന്നതിനായുള്ള പുനര്‍ ലേലം ഏപ്രിൽ 22 ന് നടക്കും. രാവിലെ 11 ന് ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പില്‍ വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾ 0494 2489398 എന്ന നമ്പറില്‍ ലഭിക്കും.

————-

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ

(ഏപ്രില്‍ 19) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കക്കാട് ,കാവതികളം ,എടരിക്കോട് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.

———-

കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം

കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ എല്‍.പി., യു.പി. ഹൈസ്കുള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രൊസസ്സിങ് ഡാറ്റാ എന്‍ട്രി, കൂടാതെ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ എഫക്ട്സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ്‍വര്‍ക്കിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952301772, 8590605275.

———-

അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് 2024-2025ലെ ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2023-2024 വര്‍ഷം ചെലവഴിച്ച തുകയുടെ 60% ആണ് ഗ്രാന്റ്- ഇന്‍-എയിഡ് ആയി അനുവദിക്കുന്നത്. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ടോ, dsjompm@gmail.com എന്ന മെയിലില്‍ പി.ഡി.എഫ്. ഡോക്യുമെന്റ് (20 എം.ബി ക്ക് താഴെ) ആയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം പിന്‍ 676 606. ഫോണ്‍: 0483-2735324.

error: Content is protected !!