Monday, August 31

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞു ; ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറം : കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിന്റെ മകള്‍ പി. റിഥിയുടെ കൈയ്യാണ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് ഒടിഞ്ഞത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ പരാതിയിലാണ് നടപടി.