തിരൂരങ്ങാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും പുതിയ മണ്ഡലം ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. . കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ബോഡി യോഗം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ചെമ്മാട് വ്യാപാരി ഭവനില്‍ വച്ച് നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന മുജീബ് ദില്ദാര് അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ഉസമാന് കൊടിഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡണ്ടായി ഇബ്രാഹീംകുട്ടി തെയ്യാല, മണ്ഡലം ജനറല്‍ സെക്രട്ടറിയായി ഫിറോസ് സറാമിക് ,മണ്ഡലം ട്രഷറര്‍ സിദ്ധീഖ് പനക്കല്‍ എന്നിവരെ തെരഞ്ഞടുത്തു .ആശംസകള്‍ അര്‍പ്പിച്ച് ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി, നൗഷാദ് സിറ്റി പാര്‍ക്ക്, അഷ്റഫ് കുഞ്ഞാവാസ് ,റഹീം ചീമാടന്‍ ,ജിത്തു പൗര്‍ണമി സംസാരിച്ചു