തിരൂരങ്ങാടി : അന്തരിച്ചമുന്‍ മന്ത്രിയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ ഫോട്ടോ തിരൂരങ്ങാടി യെംഗ് മെന്‍സ് ലൈബ്രറി ഹാളില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബദുറബ്ബ് അനാച്ഛാദനം ചെയ്തു. വായനയെ സ്‌നേഹിച്ചിരുന്ന അദ്ദേഹം എം.എല്‍ എ ആയിരുന്ന സമയത്താണ് ലൈബ്രറിക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. 1920 ല്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ട കൊണ്ടച്ചന്‍ പറമ്പില്‍ കുഞ്ഞി പോക്കര്‍ ഹാജിയുടെ ഇന്നും അതേ നിലയില്‍ നിലനില്‍ക്കുന്ന വീടിന്റെ ഫോട്ടോ നഗര സഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ അനാച്ഛാദനം ചെയ്തു. ഇ.പി.ബാവ (നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍) മലബാര്‍ സമര സേനാനികളുടെ പിന്‍മുറക്കാരെ ആദരിച്ചു.
ജില്ലാ ലൈബറി കൗണ്‍സില്‍ വൈസ്. പ്രസിഡണ്ട് കെ. മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം. പി. അബ്ദുല്‍ വഹാബ് സ്വാഗതം പറഞ്ഞു.കെ.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍, എ.കെ. മുസ്തഫ, പി.ഒ. ഹംസ മാസ്റ്റര്‍, പി.എം. അഷ്‌റഫ്, ഐ. അബദുറസാഖ് മാസ്റ്റര്‍, ഉരുണിയന്‍ മുസ്തഫ, ഐ. അബദുസലാം, ടി.കെ. റഷീദ്, കാരക്കല്‍ ഗഫൂര്‍, റഹീം പൂക്കത്ത്, കാരാടന്‍ കുഞ്ഞാപ്പു എന്നിവര്‍ സംസാരിച്ചു.