എആര്‍ നഗര്‍ : അബ്ദുറഹ്മാന് നഗര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവും ആയി എത്തിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, ക്ലബ്ബുകള്‍, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പരിപാടി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലികുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് യുവജന സംഗമവും നടന്നു. വാര്‍ഡ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി,ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കുഞ്ഞി മൊയ്ദീന് കുട്ടി, ലൈല പുല്ലൂണി, ജിഷ ബ്ലോക്ക് മെമ്പര്‍ പികെ റഷീദ് വാര്‍ഡ് മെമ്പര്‍ ഫിര്‍ദൗസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.