മിഷന്‍ 2025 ; തിരൂരങ്ങാടി നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു

തിരൂരങ്ങാടി : മിഷന്‍ 2025ന്റെ ഭാഗമായി തിരൂരങ്ങാടി, എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെ പി സി സിയുടെ നിര്‍ദേശ പ്രകാരം ക്യാമ്പ് എക്‌സിക്യൂട്ടീവ് എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കെ പി സി സി രാഷ്ട്രീയകാര്യ അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

തിരുരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ വെന്നിയൂര്‍ അധ്യക്ഷതയില്‍ , എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ പന്തക്കന്‍ സ്വാഗതം പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, മുന്‍ കെ പി സി സി സെക്രട്ടറി വി എ കരീം,നാസര്‍ തെന്നല, എന്‍ പി ഹംസ കോയ,തുടങ്ങിയവര്‍ പ്രസംഗിച്ചു. കുണ്ടോട്ടി അബ്ദുല്‍ അലി മാസ്റ്റര്‍ ക്യാമ്പില്‍ പഠന ക്ലാസ്സ് എടുത്തു. മുജീബ് എടരിക്കോട് നന്ദി പറഞ്ഞു.

error: Content is protected !!