Friday, October 16

നിപ : മലപ്പുറത്ത് 10 പേര്‍ക്ക് കൂടി രോഗലക്ഷണം

മലപ്പുറം : പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വണ്ടൂര്‍ സ്വദേശിയായ യുവാവ് നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിലെ 10 പേര്‍ക്ക് കൂടി രോഗ ലക്ഷണം. ഇവരുടെ സ്രവ സാംപിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവരെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. യുവാവ് ബെംഗളൂരുവില്‍നിന്ന് എത്തിയ ശേഷം എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍.