കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.