തിരൂരങ്ങാടി : നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാളംതിരുത്തി പ്രദേശവാസികളുടെ ഏക വിദ്യഭ്യാസ മാര്‍ഗമായ കാളം തിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നത്തി. വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.രാമചന്ദ്രന്‍ നായരുമായി നടന്ന ചര്‍ച്ചക്ക് നന്നമ്പ്ര ഭരണ സമിതി അംഗങ്ങള്‍ക്കൊപ്പം കെ.പി.എ മജീദ് എം.എല്‍.എ നേതൃത്വം നല്‍കി.
എല്‍.പി സ്‌കൂളുകളിലേക്ക് പോകണമെങ്കില്‍ പ്രദേശവാസികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ഈ സാഹചര്യത്തില്‍ ഇവിടത്തെ ചെറിയ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നേടുന്നതിന് ഈ ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്നാണ് ജനപ്രതിനിധി സംഘം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഈ സ്ഥാപനം ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ അവസ്ഥയിലാണ്. കോടതി ഉത്തരവിലാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതിനാല്‍ മെമ്പര്‍ മുസ്തഫ നടുത്തൊടിയുടെ നേതൃത്വത്തില്‍ പിരിവെടുത്താണ് സ്‌കൂള്‍ നടത്തുന്നത്.
ഈ സാഹചര്യത്തില്‍ സ്‌കൂള്‍ നില നിര്‍ത്തണമെന്നും 2016ല്‍ പി.കെ അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരുന്നപ്പോഴത്തെ എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തിയ ഉത്തരവ് നടപ്പിലാക്കണമെന്നും ജനപ്രതിനിധ സംഘം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാമെന്ന് രാമചന്ദ്രന്‍ നായര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
നന്നമ്പ്ര പഞ്ചയാത്ത് പ്രസിഡന്റ് തസ്്‌ലീന പാലക്കാട്ട്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി ബാപ്പുട്ടി, വി.കെ ഷമീന, മെമ്പര്‍മാരായ നടുത്തൊടി മുസ്തഫ, അമ്പരക്കല്‍ റൈഹാനത്ത്, നടുത്തൊടി മുഹമ്മദ് കുട്ടി, ഒള്ളക്കന്‍ സിദ്ധീഖ്, അരീക്കാട്ട് സൗദ, കെ ബാലന്‍, എം.പി ഷരീഫ, പി.കെ റൈഹാനത്ത്, ഇ.പി സ്വാലിഹ്, എം.എല്‍.എയുടെ പി.എ ടി.കെ നാസര്‍ പങ്കെടുത്തു.