പരപ്പനങ്ങാടി: നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ നിഷ്ക്രിയത്വവും
കെടുകാര്യസ്ഥതയും കാരണം നഗരസഭയിലെ
നഴ്സറി -അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സി.പി.ഐ.(എം) നഴ്സറി ബ്രാഞ്ചും അറ്റത്തങ്ങാടി ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച്
നിർമ്മാണം ഉടൻ നടത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരമുറകൾ ആരംഭിക്കുമെന്നും സി.പി.ഐ (എം) മുന്നറിയിപ്പ് നൽകി.
നെടുവ ലോക്കൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി റഫീഖ് അറ്റത്തങ്ങാടി, നഴ്സറി ബ്രാഞ്ച് സെക്രട്ടറി അൻസാദ്, എ.പി.മുജീബ്, വിശാഖ്, ഹരീഷ് അച്ചമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.