തിരൂര്‍ : 71 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരൂരില്‍ വച്ച് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ (ജനറല്‍)സുരേന്ദ്രന്‍ ചെമ്പ്ര നിര്‍വഹിച്ചു. തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ഇലവനും മലപ്പുറം പ്രസ് ക്ലബ് ഇലവനും മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കായിക , വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.
ജഴ്‌സി പ്രകാശന ചടങ്ങില്‍ മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ് ) പ്രിയ. എല്‍ പ്രസ് ക്ലബ് ട്രഷറര്‍ ഡെപ്യൂട്ടി രജിസ്റ്റര്‍ സുനില്‍കുമാര്‍ ടി. അസിസ്റ്റന്റ് രജിസ്റ്റര്‍ പ്ലാനിങ് സുമേഷ് എ പി, സിവില്‍ സര്‍വീസസ് സംസ്ഥാന താരവും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടറുമായ കെ.ടി വിനോദ് സഹകരണവകുപ്പിലെ മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.