Saturday, August 2

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ 31ന്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള അയ്യങ്കാളി മേമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌പോര്‍ട്സ് സ്‌ക്കൂള്‍ വെള്ളായണിയിലേക്ക് 2025-26 വര്‍ഷം പ്രവേശനം നടത്തുന്നതിന്റെ ഭാഗമായുള്ള സെലക്ഷന്‍ ട്രയല്‍ ജനുവരി 31ന് രാവിലെ 8.00 ന് തിരുവാലി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വച്ച് നടക്കും. അഞ്ച്, പതിനൊന്ന് ക്ലാസുകളിലെ പ്രവേശനത്തിനായി നിലവില്‍ നാല്, പത്ത്, ക്ലാസുകളിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകള്‍,സ്‌പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം.

error: Content is protected !!