
കണ്ണമംഗലം: യുവാക്കളിൽ വർദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ് ശക്തമായ ബോധവൽക്കരണം നടത്തണമെന്ന്
കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അലവി പി.ടി (പ്രസിഡണ്ട്) , സന്തോഷ് (ജനറൽ സെക്രട്ടറി), സാലിഹ് വളക്കീരി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.
മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ, (വൈസ് പ്രസിഡന്റുമാർ), എൻ.കെ. റഷീദ്, മുനീർ സി എം, റസാക്ക് വി.പി, മിശാൽ ഇ കെ പടി, (ജോയിന്റ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജനറൽബോഡി സിപിഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ.പി. സ്വാഗതവും സാലിഹ് വിളക്കീരി നന്ദിയും പറഞ്ഞു.