
പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ റോഡിൽ വീഴുകയായിരുന്നു. തിരൂരങ്ങാടി ടുഡേ.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/EnrhjOupC4cG3vRSrokuXd
ഈ സമയം അതേ ദിശയിൽ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുക യായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.