Wednesday, October 21

മാലിന്യ ശേഖരണത്തിനിടയിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ലഭിച്ച പണത്തിന്റെ ഉടമസ്ഥരെ തേടുന്നു

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളിൽ നിന്ന് ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ട്. വാർഡ് 4, 5, 6, 7, 8,9,10,11,16,18 തുടങ്ങിയ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് തുക ലഭിച്ചിട്ടുള്ളത്. ഷിജി, സജ്‌ന എന്നിവർക്കാണ് തുക ലഭിച്ചത്. തുക പഞ്ചായത്ത് ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടറും ചേർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവൊടുകൂടി താനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.