പരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ പ്രഖ്യാപനവും നടത്തി

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർഗ്ഗ വേദിയുമായി സഹകരിച്ച് പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലി ഹാജിയും, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ പ്രഖ്യാപനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഇബ്രാഹിം. കെയും നിർവഹിച്ചു.

ശലഭോദ്യാന നിർമ്മാണം, ക്ലീനിങ് ഡ്രൈവ്, വൃക്ഷത്തൈ വിതരണം, പ്ലാസ്റ്റിക് ബൂത്ത് സ്ഥാപിക്കൽ, പ്രകൃതിക്കൊരു കൈത്താങ്ങ് ബാനർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധികളും, അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി സുറാജുദ്ദീൻ സ്വാഗതവും, സർഗ്ഗ വേദി കോഡിനേറ്റർ സരിത കെ ആശംസയും, പിടിഎ സെക്രട്ടറി പി. അബ്ദുള്ള മൻസൂർ നന്ദിയും പറഞ്ഞു.

error: Content is protected !!