ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നടപ്പിൽ വരുത്തുക ; കേരള എൻ ജി ഓ അസോസിയേഷൻ

തിരൂരങ്ങാടി : 2024 ജൂലൈ മുതൽ സർക്കാർ ജീവനാർക്ക് ലഭിക്കേണ്ട ശമ്പളപരിഷകരണത്തിന് കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യണമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡൻ്റ് പി. നിജിൽ അധ്യക്ഷത വഹിച്ചു . പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.എൻ ജി ഓ ജില്ലാ ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഗോവിന്ദൻ നമ്പൂതിരി, വി എസ്. പ്രമോദ്, പി. ഹരിഹരൻ, കെ.കെ.സുധീഷ്. പി ബിനേഷ്. വി.പി. ദിനേശ്, എൻ.പി. രഞ്ജിത് ‘ പ്രസന്ന ചന്ദ്രൻ, കൃഷ്ണപ്രസാദ് , എ.വി. ഷറഫലി, പ്രജിത പി. സി.കെ. അബ്ദു റസാഖ്, ജ്യോതി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു . കൺവെൻഷനിൽ ബ്രാഞ്ച് സെക്രട്ടറി അഫ്താബ് ഖാൻ സ്വാഗതവും ജഗ് ജീവൻ നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!