
പെരുവള്ളൂര്‍ : തിരൂരില്‍ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കല്‍- പറമ്പില്‍പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട് – കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും പരപ്പനങ്ങാടിയില്‍ നിന്ന് ചേളാരി -പടിക്കല്‍ -പറമ്പില്‍ പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് ആര്‍ ജെ ഡി കമ്മറ്റി ആവശ്യപ്പെട്ടു.
പെരുവള്ളൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി ഷീ ബസ് ഏര്‍പ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി മൊയ്തീന്‍കുട്ടി, എന്‍ കെ അബ്ദുല്‍ കരീം, ശമീര്‍ കല്ലുങ്ങല്‍, ചെറാഞ്ചേരി കാദര്‍കുട്ടി എന്നിവര്‍ സംസാരിച്ചു.