
തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി.
ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന് യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു.
പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സലാം തങ്ങള്‍, തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ പതിനാറുങ്ങല്‍, നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറി ഹസ്സന് മറ്റത്ത്, പെരുമണ്ണക്ലാരി പഞ്ചായത്ത് പിസിഎഫ് കണ്‍വീനര്‍ ഫിറോസ് പെരുമണ്ണ, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് എടരിക്കോട് എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ഷഫീഖ് പരപ്പനങ്ങാടി മണ്ഡലം ജോയിന്‍ സെക്രട്ടറി കുഞ്ഞാപ്പു പെരുമണ്ണ മണ്ഡലം ട്രഷര്‍ പി ടി കോയ തെന്നല എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
ഇസ്രായേല്‍ പതാക കത്തിച്ചു കൊണ്ടാണ് പിഡിപി പ്രവര്‍ത്തകര്‍ മര്‍ദിത പക്ഷമായ ഗസ്സക്കും ഇറാനും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യോഗം സമാപിപ്പിച്ചത്.