
പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി.
ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്കണമെന്ന് ജനപ്രതിനിധികൾ കലക്ടറോട് ആവശ്യപ്പെട്ടു.
മാലദ്വീപ് ന്യുകട്ട് മേഖലയിൽ മന്ത്രി വി.അബ്ദുറഹിമാൻ സന്ദർ ശിച്ചു. രക്ഷാപ്രവർത്തനം നട ത്തുന്ന ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും ചർച്ച നടത്തി. സർക്കാർ ഭാഗത്ത് നിന്നുളള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എം.പി.അബ്ദുസമദ് സമദാനി എംപിയും സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തകരുമായി ചർച്ച നടത്തി. താനൂർ എട ക്കടപ്പുറത്ത് വസതിയിൽ എത്തി കുടുംബങ്ങളെയും ആശ്വസിപ്പിച്ചു. തഹസിൽദാർ ആഷിക്കിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പരപ്പനങ്ങാടി, താനൂർ നഗരസഭഅധ്യക്ഷന്മാരായ പി.പി.ഷാ ഹുൽ ഹമീദ്, റഷീദ് മോര്യ നേതൃത്വത്തിൽ ജനപ്രതിനിധികളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
.
വീഡിയോ