Friday, July 18

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി

എആർ നഗർ : വെള്ളം കോരുന്നതിനിടയിൽ പഞ്ചായത്ത് കിണറ്റിൽ വീണ സ്വർണാഭരണം കേരള എമർജൻസി ടീം (കെ ഇ ടി) പ്രവർത്തകർ കിണറ്റിലിറങ്ങി എടുത്തു നൽകി. കൊളപ്പുറം ഇരുമ്പു ചോല പൊതു കിണറ്റിൽ ആണ് സംഭവം. സമീപത്തെ യുവതി വെള്ളം കോരുന്നതിനിടയിൽ കൈ ചെയിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കെ ഇ ടി പ്രവർത്തകർ കിണറ്റിലിറങ്ങി സ്വർണാഭരണം എടുത്തു നൽകി.

KET പ്രവർത്തകരായ അർഷാദ് ആഷിക്ക് കാച്ചടി എന്നവർ കിണറ്റിൽ ഇറങ്ങി. സിവിൽ ഡിഫൻസ് അംഗവും KET രക്ഷാധികാരിയുമായ അഷ്റഫ് കൊളപ്പുറം, KET മെമ്പർമാരായ ഷെഫീഖ് ചോലക്കുണ്ടന്‍, ശറഫു കൊടിമരം, ഇസ്മായിൽ, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!