
തേഞ്ഞിപ്പാലം : പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി. കോഴ്സ് കോ – ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ്, പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.