Monday, March 9

തിരൂരങ്ങാടിയിൽ അജിത് കൊളാടി എൽഡിഎഫ് സ്ഥാനാർഥി

തിരൂരങ്ങാടി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. തിരൂരങ്ങാടി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ ആണ് സിപിഐ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തി. തിരൂരങ്ങാടി യിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയും ഏറനാട് എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ ഷഫീർ കിഴിശ്ശേരി, യും മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വ്യവസായി മുഹമ്മദ് മുസ്തഫയും മത്സരിക്കും. അജിത് കൊളാടി മുതിർന്ന നേതാവ് പരാതനായ കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനാണ്. ഉജ്ജ്വല പ്രഭാഷകനും ചിന്തകനും ആണ്. കഴിഞ്ഞ തവണയും അജിത്തിനെയാണ് തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കം മുതലെടുക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച സ്ഥാനാർഥി അജിത്തിനെ മാറ്റി പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കില്ലെന്നാണ് കരുതുന്നത്. സ്ഥാനാർഥികളെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.

error: Content is protected !!