
തിരൂരങ്ങാടി: കടലുണ്ടിപുഴയിൽ മമ്പുറം മഖാമിന് സമീപം മൃതദേഹം കണ്ടെത്തി. ഇന്ന് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
താനാളൂർ മമ്മിക്കാനകത്ത് മുഹമ്മദിൻ്റെ മകൻ അബ്ദുറസാഖ് എന്ന വിലാസമുള്ള ഭിന്നശേഷി ഐഡൻ്റിറ്റി കാർഡ് മൃതദേഹത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.