
കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.
ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്
തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ(30), ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശി മുനീറ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാനിയ മിർസ (22), നിഹാല (26), മോഹിസ് സിദാൻ (മൂന്നര വയസ്സ്), ബിലാൽ (34), സഹല പർവീൻ (28 എന്നിവർക്ക് പരിക്കേറ്റു. ഇതിൽ സിദാൻ ഗുരുതരാവസ്ഥയിൽ ആണ്.
ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുനീർ ഭാര്യ വീട്ടുകാരോടൊപ്പം
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. അപകടത്തിൽ
അഞ്ചുപേർക്ക് പരിക്കുണ്ട്.
ഇതിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. മുനീർ കുറച്ചു മുമ്പാണ് മുനീർ കണ്ണൂരിൽ നിന്ന് വിവാഹം കഴിച്ചത്.