Saturday, October 17

തിരൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ : തുമരക്കാവ് റെയിൽവേ ട്രാക്കിലാണ് യുവാവിനെ ഇന്ന് ഉച്ചക്ക് മൂന്നരയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊന്നാനി കൊല്ലം പടി സ്വദേശി ശ്രീധരൻ്റെ മകൻ ശ്രീകുമാർ 46 വയസ്സിനെയാണ് കണ്ടെത്തിയത്. തിരൂർ ആർപിഎഫ് വിവരം അറിയിച്ചതിനെ തുടർന്ന് ടി ഡി ആർ എഫ് വളണ്ടിയർമാർ സ്ഥലത്തെത്തുകയും ഏറെ നേരത്തെ തെരിച്ചിലിന്റൊടുവിൽ റെയിൽവേ ട്രാക്കിന്റെ സൈഡിൽ കുറ്റിക്കാട്ടിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തിരൂര് എസ് ഐ നസീർ തൂവകാടിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം. നാട്ടുകാരുടെയും, ടി ഡി ആർ എഫ് വളണ്ടിയർമാരും, തിരൂർ ആർപിഎഫ്. എന്നിവർ ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.