Friday, June 12

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ആരംഭിച്ചു

​ തിരൂരങ്ങാടി | എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് പതിനാറുങ്ങലിൽ തുടക്കം. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കരിപറമ്പ് പതാക ഉയർത്തി
സിപി ഇസ്മാഈൽ , സയ്യിദ് ആബിദ് തങ്ങൾ , വി പി മുഹമ്മദ് ഹാജി , ഇദ്രീസ് സഖാഫി , നിസാർ നഈമി , സൈനുൽ ആബിദ് തങ്ങൾ, ഹുസൈൻ അഹ്സനി ,മുസ്തഫ മഹ് ളരി, ഉനൈസ് തിരൂരങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം ഏഴിന് നടന്ന വിജ്ഞാന വേദിയിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രഭാഷണം നടത്തി.
​ ഇന്ന് കാലത്ത് മത്സര പരിപാടികൾ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സംഗമം എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും.
​ഡോ: അനിൽ ചെലേമ്പ്ര മുഖ്യാതിഥിയാകും. എസ് എസ് എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി സാഹിത്യ ഭാഷണം നടത്തും.
​നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമം പി എം എ സമീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സംഘടനാ നേതാക്കൾ സംബന്ധിക്കും. സാഹിത്യോത്സവിൻ്റെ അനുബന്ധമായി നടക്കുന്ന
വിവിധ സെഷനുകളിൽ സ്വാദിഖ് നിസാമി തെന്നല, ഡോ. എൻ എസ് അബ്ദുൽ ഹമീദ്, അഡ്വ. സഫ്‌വാൻ, അഡ്വ. സൈനുദ്ദീൻ സംബന്ധിക്കും.

പടം:

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കം കുറിച്ച് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ പതാക ഉയർത്തുന്നു

error: Content is protected !!