
തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188-ാം ആണ്ടുനേർച്ചയ്ക്ക് ഭക്തി നിർഭരമായ തുടക്കം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മമ്പുറം മഖാമിൽ നടന്ന കൂട്ട സിയാറത്തിനും പ്രാർഥനക്കും ശേഷം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചയ്ക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.
മലബാറിന്റെ മത-സാമൂഹിക ചുറ്റുപാടുകളെ മാറ്റിവരച്ച മമ്പുറം തങ്ങളുടെ ആത്മീയ ചാരണം തേടി ഇനി ഒരാഴ്ചക്കാലം ജാതി-മത ഭേദമന്യേ മമ്പുറത്തേക്ക് ജനമൊഴുകും.
കെ. എം സൈതലവി ഹാജി, യു. മുഹമ്മദ് ശാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ്, പി.എസ്.എച്ച് തങ്ങൾ, ബി.എസ്.കെ തങ്ങൾ, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ , സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ചെറീത് ഹാജി, ക്രസന്റ് ബാവ ഹാജി, ഓമച്ചപ്പുഴ അബ്ദുള്ള ഹാജി, എൻ.കെ ഇബ്‌റാഹിം ഹാജി, എം.സി ഹംസക്കുട്ടി ഹാജി, സി. യൂസുഫ് ഫൈസി, ഹസ്സൻ കുട്ടി ബാഖവി, ഇബ്റാഹിം ഫൈസി, സി.എച്ച് ശരീഫ് ഹുദവി, അബ്ദുശ്ശകൂർ ഹുദവി, ഇ.കെ അബൂബക്കർ ഫൈസി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, പി.കെ അബ്‌ദുന്നാസ്വിർ ഹുദവി, വി. ജാഫർ ഹുദവി, നാഇബ് ഖാളി സയ്യിദ് കോയക്കുട്ടി തങ്ങൾ, മഹല്ല് പ്രസിഡന്റ് കെ.എം അബ്ദു ഹാജി, സെക്രട്ടറി എ.കെ മൊയ്‌ദീൻ കുട്ടി, പി.ടി അഹ്മദ്, എം. ഇബ്രാഹിം ഹാജി, റഷീദ് കൊണ്ടാണത്ത്, ഹാഷിം തങ്ങൾ, മഷ്ഹൂദ്, ശംസുദ്ധീൻ, ഖത്തീബ് ഉനൈസ് ഹുദവി പാതാർ തുടങ്ങിയവർ പങ്കെടുത്തു.
രാത്രി നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഹസൻ സഖാഫി പൂക്കോട്ടൂർ ആമുഖഭാഷണം നിർവഹിച്ചു. കെ.എം സൈതലവി ഹാജി അധ്യക്ഷനായി. പി. ഇസ്ഹാഖ് ബാഖവി സ്വാഗതവും ഹംസ ഹാജി മൂന്നിയൂർ നന്ദിയും പറഞ്ഞു.
ഇന്ന് രാത്രി മഖാമിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും
നാളെ മുതൽ തിങ്കളാഴ്ച വരെ മതപ്രഭാഷണങ്ങൾ നടക്കും.
20ന് രാവിലെ 10ന് ‘മലബാറിന്റെ ജാതിവിരുദ്ധ മുന്നേറ്റങ്ങളും മമ്പുറം തങ്ങന്മാരും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് എസ്.എം.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള സെമിനാറും നടക്കും.
ചൊവ്വ രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും നടക്കും.
സമാപന ദിവസമായ 24ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഖത്മ് ദുആ സദസ്സോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും.