Tuesday, June 30

പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ സമയബന്ധിതമായി പൂർത്തീകരിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിട്ടു നൽകാൻ തീരുമാനം

തിരുവനന്തപുരം: പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ സമയബന്ധിതമായി പൂർത്തീകരിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിട്ടു നൽകാൻ തീരുമാനം .പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നിർമ്മാണം അടക്കമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് പി.എം.എ സമീർ എം.എൽ.എ യുടെ ആവശ്യ പ്രകാരം
ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായത്.
പുലിമുട്ടുകൾ, വല നെയ്ത്ത് ഷെഡ്, വാട്ടർ സപ്ലൈ, യാർഡ് നിർമ്മാണം ഇന്ന് എന്നീ പ്രവർത്തികൾ കൂടി ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കും. ഇതിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് നിലവിലുള്ള എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും, എസ്റ്റിമേറ്റിന്റെ ഭാഗമാക്കി ചെയ്യാൻ കഴിയാത്തവ പുതിയ വർക്കുകളായി കിഫ്ബിയിൽ സമർപ്പിച്ച് അനുമതി നേടിയെടുക്കുന്നതിനും തീരുമാനിച്ചു.

പരപ്പനങ്ങാടി തീരപ്രദേശത്തെ കടലാക്രമണം പൂർണമായും ചെറുക്കുന്നതിന്റെ ഭാഗമായി പുലിമൂട്ട് നിർമ്മാണത്തിനായി കേന്ദ്ര ഏജൻസിയിൽ നിന്നും
പരിസ്ഥിതി പഠന റിപ്പോർട്ട്
ഉടൻ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതിന് കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് പരീത് ഐ.എ.എസ് നെ യോഗം ചുമതലപ്പെടുത്തി.
ഉള്ളണം ഫിഷ് സീഡ് ഫാം നവീകരണത്തിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കി സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇതിന്റെ ഭാഗമായി
ഫിഷ് അക്കോറിയം അടക്കമുള്ള അനുബന്ധ ടൂറിസം പദ്ധതികളും, പരപ്പനങ്ങാടി തീരപ്രദേശത്തെ പ്രത്യേക ടൂറിസം പദ്ധതികളും നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ . അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ സമീർ , ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരായ ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ ഗയ, KSCADC ചീഫ് എൻജിനീയർ സ്വപ്ന പി.എസ്, കിഫ്‌ബി സീനിയർ പ്രോജക്ട് മാനേജർ എം കെ അജയപ്രസാദ്, KSCADC അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര ഉണ്ണികൃഷ്ണൻ, കിഫ്‌ബി സീനിയർ പ്രോജക്ട് എക്സാമിനർ ഡയാന മാത്യു, കിഫ്‌ബി ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗ് ഹെഡ് പ്രോജക്ട് എക്സാമിനർ സുനിൽ മാത്യു തോമസ്, കിഫ്‌ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ, ഫിഷറീസ് വകുപ്പ് മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എ കെ മുസ്തഫ എന്നിവരും പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി .സുബൈദ ടീച്ചർ,
വൈസ് ചെയർപേഴ്സൺ, ഷമീം കിഴക്കിനിയകത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റും മുൻ മത്സ്യഫെഡ് ചെയർമാനും ആയ ഉമ്മർ ഒട്ടുമ്മൽ, യുഡിഎഫ് നേതാക്കളായ അലി തെക്കെപ്പാട്ട്, വി.പി.ഖാദർ, സി അബ്ദുറഹിമാൻ കുട്ടി, ബിപി ഹസകോയ , എച്ച്. ഹനീഫ, ടി കെ നാസർ എന്നിവരും പങ്കെടുത്തു.

error: Content is protected !!